/sathyam/media/media_files/aQbxcpzbrICSj5ab5IT6.jpg)
മലപ്പുറം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ.
സ്വര്‍ണ്ണം കടത്തുന്നത് ഒരു സമുദായമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് അന്‍വര്‍ പറഞ്ഞു. പ്രസ്താവന താന്‍ കേട്ടിട്ടില്ലെന്നും ജലീല്‍ അത്രക്ക് തരം താഴുമോയെന്നും അന്‍വര്‍ ചോദിച്ചു.
കേരളത്തില്‍ പൂരം വരെ കലക്കി ബിജെപിക്ക് വഴിയൊരുക്കുകയാണ്. നിയമസഭയില്‍ സീറ്റു മാറ്റിയതിനെതിരെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്നെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കാം. അങ്ങനെയുണ്ടായാല്‍ നിയമപരമായി നേരിടും.
എല്ലാ അഭ്യാസവും നടത്തിയാണ് നില്‍ക്കുന്നത്. നിവര്‍ത്തിയില്ലാതെ വന്നാല്‍ എംഎല്‍എ സ്ഥാനം വിടും. എഡിജിപി സ്വര്‍ണം കടത്തിയതിലും പൂരംകലക്കിയതിലും കേസില്ല. ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പറഞ്ഞതിന് തന്റെ പേരില്‍ കേസ് നടക്കട്ടെയെന്നും അന്‍വര്‍ പരിഹസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us