/sathyam/media/media_files/aQbxcpzbrICSj5ab5IT6.jpg)
മലപ്പുറം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് - യുഡിഎഫ് പോര് തുടർന്നാൽ അത് ബിജെപിക്ക് ഗുണകരമാകുമെന്നും വീണ്ടും ഒരു തൃശൂർ ആവർത്തിക്കാതെ ഇരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പിവി അൻവർ.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി ജയിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്കാണ് മതേതര ജനാധിപത്യ ശക്തികൾ നേതൃത്വം കൊടുക്കേണ്ടത്. ഇതിന്റെ ഭാഗമായി ഡി.എം.കെ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് ഇൻഡ്യ മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പിൽ ജയിച്ചത്. അതിനാൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരിന്റെ ഫലം അനുഭവിക്കാൻപോകുന്നത് ബി.ജെ.പിയായിരിക്കും.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും കോൺഗ്രസും പരസ്പരം ആലോചിച്ച് ഇവിടെ ഒരു പൊതു സ്ഥാനാർഥിയെ നിർത്തി സംഘപരിവാരത്തിന്റെ ജയത്തെ തടയിടുകയാണ് വേണ്ടതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us