'പ്രേ​മ​ലേ​ഖ​നം കി​ട്ടി അ​ല്ലേ..?'; നടിമാർ വച്ച കെണിയിൽ വീണത് മേക്കപ്പ്മാൻ

author-image
ഫിലിം ഡസ്ക്
New Update
thodupuzha vasanthi pv sankar

തമിഴ്നാട്ടിലെ സേലത്തിനടുത്ത് ഒ​രേ​സ​മ​യം ര​ണ്ടു മ​ല​യാ​ള​ ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നു. കൽപ്പന, മേ​ന​ക, ക​ലാ​ര​ഞ്ജി​നി തുടങ്ങിയ അക്കാലത്തെ മികച്ച നടിമാർ ലൊക്കേഷനിലുണ്ട്. 

Advertisment

ചിത്രീകരണം പുരോഗമിക്കവെ, ഏപ്രിൽ ഒന്നാം തീയതിയുടെ വരവായി. ഒ​ന്നാം തീ​യ​തി പ്ര​മാ​ണി​ച്ച് ആ​രെ​യെ​ങ്കി​ലും ഫൂ​ളാ​ക്ക​ണ​മെ​ന്ന് നടിമാർ തീ​രു​മാ​നി​ച്ചു.

മേ​ക്ക​പ്മാ​ൻ ശ​ങ്ക​റും ന​ടി തൊ​ടു​പു​ഴ വാ​സ​ന്തി​യും അ​ടു​ത്ത​ടു​ത്ത് അ​ഭി​മു​ഖ​മാ​യ മു​റി​ക​ളി​ലാ​ണു താ​മ​സം. അ​വ​രെ ര​ണ്ടു​പേ​രെ​യും ഫൂ​ളാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 

menaka kalpana kalaranjini

അ​ത​നു​സ​രി​ച്ച് ന​ടി​മാ​ർ മൂ​വ​രും ചേ​ർ​ന്ന് ഏ​പ്രി​ൽ ഒ​ന്നി​നു ത​ലേ​ദി​വ​സം ര​ണ്ടു പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തി. ശ​ങ്ക​റി​ന്‍റെ പേ​രു​വ​ച്ച് വാ​സ​ന്തി​ക്കും വാ​സ​ന്തി​യു​ടെ പേ​രു​വ​ച്ച് ശ​ങ്ക​റി​നും.

വാ​യി​ച്ചാ​ൽ കു​ളി​രു​കോ​രു​ന്ന ത​ര​ത്തി​ലു​ള്ള സാ​ഹി​ത്യം. പി​ന്നീ​ട് ആ​ളി​ല്ലാ​ത്ത സ​മ​യം നോ​ക്കി അ​ത് ഇ​രു​വ​രു​ടെ​യും മു​റി​ക​ളി​ൽ ഇ​ട്ടു.

ഒ​ന്നാം തീ​യ​തി രാ​വി​ലെ ന​ടി​ക​ൾ മൂ​വ​രും അ​തി​രാ​വി​ലെ​ത​ന്നെ എ​ഴു​ന്നേ​റ്റു. പു​റ​ത്തെ സ്ഥി​തി എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ആ​കാം​ക്ഷ​യാ​യി. ശ​ങ്ക​ർ-​വാ​സ​ന്തി​മാ​രു​ടെ റൂ​മി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് അ​വ​ർ എ​ത്തി​നോ​ക്കി. 

thodupuzha vasanthi

അ​പ്പോ​ഴ​താ വാ​സ​ന്തി​യു​ടെ മു​റി​യു​ടെ വാ​തി​ൽ​ക്ക​ൽ ശ​ങ്ക​ർ അ​ക്ഷ​മ​നാ​യി നി​ൽ​ക്കു​ന്നു. പ​ത്തു​പ​തി​ന​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ കു​ളി​ച്ചൊ​രു​ങ്ങി സു​ന്ദ​രി​യാ​യി വാ​സ​ന്തി പു​റ​ത്തേ​ക്കു വ​ന്നു. 

ര​ണ്ടു​പേ​രും ത​മ്മി​ൽ ത​മ്മി​ൽ നോ​ക്കി. എ​ന്തു പ​റ​യ​ണ​മെ​ന്ന​റി​യാ​തെ അ​ങ്ങ​നെ നി​ൽ​ക്കു​ന്പോ​ൾ ക​ലാ​ര​ഞ്ജി​നി അ​നി​യ​ത്തി​യോ​ടു പ​റ​ഞ്ഞു, 

"നീ ​പോ​യി ര​ണ്ടു വ​ർ​ത്ത​മാ​നം തു​ട​ങ്ങി​വ​യ്ക്ക്. എ​ന്നി​ട്ടി​ങ്ങ് പോ​ര്.'' അ​തു കേ​ട്ട​തും കൽപ്പന അ​ങ്ങോ​ട്ടു ചെ​ന്ന് ഡ​യ​ലോ​ഗ് കാ​ച്ചി​ത്തു​ട​ങ്ങി.

pv shankar

"എ​ന്താ വാ​സ​ന്തി​ച്ചേ​ച്ചീ ഇ​ത്ര രാ​വി​ലെ കു​ളി​യൊ​ക്കെ ക​ഴി​ഞ്ഞോ ? എ​ന്താ നി​ങ്ങ​ളി​ങ്ങ​നെ ക​ണ്ണി​ൽ​ക്ക​ണ്ണി​ൽ നോ​ക്കി നി​ൽ​ക്കു​ന്ന​ത് ?'' "ഏ​യ് വെ​റു​തേ...'' എ​ന്ന് വാ​സ​ന്തി. "ചു​മ്മാ...'' എ​ന്ന് ശ​ങ്ക​ർ. 

അ​പ്പോ​ഴേ​ക്കും ക​ൽപ്പന​യു​ടെ അറിയാതെ ഉള്ള സത്യം പു​റ​ത്തു​ചാ​ടി. "അ​തൊ​ക്കെ വെ​റു​തേ...​ര​ണ്ടു​പേ​ർ​ക്കും പ്രേ​മ​ലേ​ഖ​നം കി​ട്ടി. അ​ത​ല്ലേ ഈ ​നി​ൽപ്പ് ?'' അ​തു കേ​ട്ട​തും ര​ണ്ടു​പേ​രും ഞെ​ട്ടി. ഭാ​വം മാ​റി.

kalpana

"അ​തു ശ​രി. വേ​ല​വ​ച്ചി​ട്ടു നി​ൽ​ക്കു​വാ അ​ല്ലേ'' എ​ന്നു ശ​ങ്ക​ർ ചോ​ദി​ച്ച​തും പിന്നെയവിടെ കൽപ്പനയുടെ പൊടിപോലും കണ്ടില്ല.

സംഭവം, സെറ്റിലുമെത്തി. എല്ലാവരും പൊട്ടിച്ചിരിയോടെയാണ് പ്രേമലേഖന കഥ കേട്ടത്. കുറച്ചുദിവസം സെറ്റിലെ പ്രധാന സംസാരവിഷയവും ഇതുതന്നെയായിരുന്നു.

Advertisment