ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷന്റെ സമാപനം തിരുവനന്തപുരത്ത്

New Update
New-Project-2026-01-19T191445.305

തിരുവനന്തപുരം : സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷന്റെ സമാപനം തിരുവനന്തപുരത്ത്. ഗവ. വിമൻസ് കോളെജിൽ ഫെബ്രുവരി 19 മുതൽ 24 വരെ നടക്കുന്ന ആറു ദിവസത്തെ എക്സിബിഷനോടെയാണു സമാപനം. 

Advertisment

ക്വാണ്ടം മെക്കാനിക്സിന്റെ നൂറാം വർഷം പ്രമാണിച്ച് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ചു ലോകമെമ്പാടും നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത്, ലൂക്ക സയൻസ് പോർട്ടൽ, കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാല എന്നിവയും വിമൻസ് കോളെജും ചേർന്നാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

എക്സിബിഷൻ വിജയിപ്പിക്കാൻ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചെയർമാനും പരിഷത്ത് മുൻ സംസ്ഥാനപ്രസിഡന്റ് ബി. രമേശ് ജനറൽ കൺ‌വീനറുമായി 60 അംഗ സംഘാടകസമിതിക്കു രൂപം നല്കി.

Advertisment