New Update
/sathyam/media/media_files/jJD8pF87kXNilOiJB08c.jpg)
കണ്ണൂര്‍: വട്ടിപ്രത്ത് ക്വാറി പൊട്ടി വെള്ളം ഒഴുകി ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗികമായും തകര്‍ന്നു. മാവുള്ള കണ്ടി ബാബുവിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. പ്രസീദ് എന്ന ആളുടെ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു.
Advertisment
നാല് വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ക്വാറിയില്‍ ഒരു ഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീണപ്പോള്‍ വെള്ളം പുറത്തേക്ക് തള്ളി വന്നതാണ് ദുരന്ത കാരണം എന്ന് സംശയിക്കുന്നു.
വീടുകളില്‍ നിന്നും ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അഗ്‌നിശമനസേനയും പോലീസും സംഭവ സ്ഥലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനം നടത്തുന്നു.ആളപായമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us