കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയ്ക്ക് പൊലീസ് സംരക്ഷണം തേടി മാര്‍ ജോസഫ് പാംബ്ലാനി ഹൈക്കോടതിയില്‍. സിനഡ് തീരുമാനത്തിന് വിരുദ്ധമായി ഒരു വിഭാഗം ബസിലിക്കയില്‍ തുടരുന്നുവെന്ന് പാംബ്ലാനി

സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരു വിഭാഗം ബസിലിക്കയില്‍ തുടരുന്നതെന്നും അതിക്രമിച്ച് കയറിയവരെ പുറത്താക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

New Update
MAR JOSEPH PAMPLANI

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്കയ്ക്ക് പൊലീസ് സംരക്ഷണം തേടി മാര്‍ ജോസഫ് പാംബ്ലാനി ഹൈക്കോടതിയില്‍.

Advertisment

സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരു വിഭാഗം ബസിലിക്കയില്‍ തുടരുന്നതെന്നും അതിക്രമിച്ച് കയറിയവരെ പുറത്താക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

പൊലീസ് നിലപാട് ഏകപക്ഷീയവും മറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ്. പൊലീസിന്റെ നിഷ്‌ക്രിയത്വം സഭയുടെ അവകാശങ്ങളെ നിഷേധിക്കുന്നു.

 അന്യായമായി സംഘടിച്ചവരെ ഒഴിപ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്ന് ഡിസംബര്‍ 10 നാണ് ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്ന വിഭാഗം ബസിലിക്കയ്ക്കുള്ളില്‍ പ്രതിഷേധം ആരംഭിച്ചത്.

Advertisment