തിരുവനന്തപുരം: വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർഥി കുടിയേറ്റത്തെക്കുറിച്ച് നിയമസഭയിൽ മറുപടി പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണ്.
വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി പറഞ്ഞു.
വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായതായി നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് എംഎൽഎ ആവശ്യപ്പെട്ടത്. ഇതിനാണ് മന്ത്രി ആർ.ബിന്ദു മറുപടി നൽകിയത്.