New Update
/sathyam/media/media_files/2025/08/25/bindu-thattukada-2025-08-25-22-08-26.jpg)
കോട്ടയം: ദോശ ചുട്ട് തട്ടുകട ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. ആർ ബിന്ദു. പൊൻകുന്നത്തെ മാലാഖമാരുടെ ഗ്രാമത്തിലെ വിനീതിന്റെ തട്ടുകടയുടെ ഉദ്‌ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
Advertisment
പൊൻകുന്നം ഏയ്ഞ്ചൽസ് വില്ലേജിലെ ഭിന്നശേഷി വിഭാഗത്തിലെ അന്തേവാസിയായ വിനീതിനുവേണ്ടി ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ സ്ഥാപിച്ചുകൊടുത്ത തട്ടുകടയാണ് "വിനീതിന്റെ തട്ടുകട".
അശരണർക്ക് എന്നും താങ്ങും തണലുമാകുന്ന ഫാ. റോയിയേയും മന്ത്രി അഭിനന്ദിച്ചു. ഉദ്‌ഘാടനം കഴിഞ്ഞപ്പോൾ മന്ത്രിയോട് "എവിടെയോ കണ്ട പരിചയം" എന്ന വിനീതിന്റെ നിഷ്കളങ്കമായ കുശലാന്വേഷണം ഏവരിലും ചിരി പടർത്തി.