/sathyam/media/media_files/2025/02/18/iluaOYJONLHn8wpq4fi3.jpg)
തിരുവനന്തപുരം: യുജിസി കരട് ഭേദഗതിയില്‍ സംസ്ഥാനങ്ങളുടെ ആശങ്ക പങ്കുവെക്കുന്നതായിരുന്നു ദേശീയ കണ്‍വെന്‍ഷനെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളില്ലാതാക്കുന്ന യുജിസി കരട് ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നമെന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യുജിസി റെഗുലേഷന്‍- ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളും സര്‍വകലാശാലകളുടെ സ്വയംഭരണ അധികാരവും ഇല്ലാതാക്കുന്നതാണ് യുജിസി കരട് ഭേദഗതി. ഇക്കാര്യത്തില്‍ കണ്‍വെന്‍ഷന് ഏകാഭിപ്രായം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കണ്‍വെന്‍ഷന്റെ തുടര്‍ച്ചയായി തെലങ്കാനയിലും കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഉല്‍ക്കണ്ഠ അറിയിക്കും.
വൈസ് ചാന്‍സിലര്‍ നിയമനം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കുന്നത് ശരിയല്ല. നീക്കം ഉപേക്ഷിക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയം പാസാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുജിസി കരട് നിര്‍ദേശം ഫെഡറലിസത്തെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുജിസി കരട് പരിഷ്‌കാരങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരാനുള്ള ശ്രമമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പഠന കേന്ദ്രങ്ങളെ വാണിജ്യ കേന്ദ്രങ്ങളാക്കാനാണ് ശ്രമം തെലങ്കാന ഉപ മുഖ്യമന്ത്രി ഭട്ടി പറഞ്ഞു. ഇത് ആദ്യമായാണ് ഇത്രയും സംസ്ഥാനങ്ങള്‍ യുജിസിക്ക് എതിരെ രംഗത്ത് വരുന്നതെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞു.
സര്‍വ്വാധികാരങ്ങള്‍ ഉണ്ടെന്ന രീതിയിലെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ എതിര്‍ക്കണമെന്ന് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആവശ്യപ്പെട്ടു.