/sathyam/media/media_files/2025/11/14/r-sreelekha-2025-11-14-18-48-21.jpg)
തിരുവനന്തപുരം: കോർപറേഷൻ ചുമതല നൽകാതെയും അനുമതി വാങ്ങാതെയും ശാസ്തമംഗലത്തെ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഓഫിസ് ഉണ്ടെന്ന് അവകാശപ്പെട്ട കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടി ചട്ടലംഘനമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കോർപറേഷന്റെ ഔദ്യോഗിക അനുമതിയും കൗൺസിൽ അംഗീകാരവും ഇല്ലാതെ ഓഫിസ് തുറക്കാനോ മുറി ഒഴിപ്പിക്കാനോ നിയമപരമായി കഴിയില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ശാസ്തമംഗലത്തെ കെട്ടിടത്തിലെ മുറി ഒഴിപ്പിക്കാൻ കോർപറേഷൻ കൗൺസിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും, ചുമതല ശ്രീലേഖയ്ക്ക് നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
ഇതെല്ലാം അവഗണിച്ച് അതിക്രമിച്ച് കയറിയതും മുറി ഒഴിപ്പിക്കാൻ ശ്രമിച്ചതും ചട്ടലംഘനമാണെന്നും വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us