ഇത്രനാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ചോദിച്ച് ബിജെപി സ്ഥാനാർത്ഥി

പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?,

New Update
r sreelekha

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ പരാതിക്കാരിക്കു നേരെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. 

Advertisment

ഇത്രനാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

rahul mankoottathil

ശ്രീലേഖയുടെ കുറിപ്പ്‌

പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?, അതോ ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്‍മാരായ കൂടുതല്‍ പേരേ അറസ്റ്റ് ചെയ്യാതിരിക്കാനോയെന്ന് ശ്രീലേഖ കുറിപ്പില്‍ ചോദിക്കുന്നു. നിലപാട് വിവാദമായതോടെ ഫെയ്‌സ്ബുക്ക് കുറിപ്പ് തിരുത്തി.

Advertisment