/sathyam/media/media_files/2024/12/23/NAwV8UhyQVBRGCdXIqk5.jpg)
ബത്തേരി: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
മുന്‍ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായി കെ റഫീക്ക് സിപിഎം നേതൃസ്ഥാനത്തേക്ക് എത്തിയത്.
ജില്ലയുടെ നീറുന്ന പ്രശ്നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തില്‍ സജീവ ചര്‍ച്ചയായി. പ്രശ്നപരിഹാരങ്ങള്‍ക്കുള്ള തീരുമാനങ്ങളുമുണ്ടായി
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത, ഭൂപ്രശ്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ അംഗീകരിച്ചു.
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗ കമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു.
16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us