രാഗം സുനിൽ വധശ്രമക്കേസിൽ മുഖ്യ പ്രതി നിർമാതാവ് റാഫേലിനെതിരെ ലുക്കൗട്ട് നോട്ടീസ്. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം, ഇന്ത്യയിൽ എത്തുന്ന നിമിഷം പിടികൂടാൻ പോലീസ് സജ്ജം

New Update
ragam

തൃശൂർ: രാഗം സുനിൽ വധശ്രമക്കേസിൽ പ്രതി റാഫേലിനെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കി പോലീസ്. നിർമാതാവും പ്രവാസി വ്യവസായിയുമായ റാഫേലിനെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്.

Advertisment

എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. അതേസമയം റാഫേലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ തിയറ്ററിന്‍റെ ഉടമ കൂടിയാണ് റാഫേൽ.

സുനിലുമായുളള സാമ്പത്തിക തർക്കത്തിൽ റാഫേൽ ക്വട്ടേഷൻ കൊടുത്തെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. റാഫേലിനെ ഇന്ത്യയിൽ വിമാനമിറങ്ങിയാൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Advertisment