Advertisment

റാഗ്ബാഗ് ഫെസ്റ്റിവല്‍ 2025 ജനുവരി 14-19 വരെ കോവളം ക്രാഫ്റ്റ്‌സ് വില്ലേജില്‍. അരങ്ങേറുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വ്യത്യസ്ത കലാ പ്രകടനങ്ങളുടെ മേള. ഇന്ത്യയെ കൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള കലാപ്രകടനങ്ങളും മാറ്റുരക്കും

സാംസ്‌കാരിക ടൂറിസം, ക്രാഫ്റ്റ്, പെര്‍ഫോമിങ് ആര്‍ട്‌സ് എന്നിവയില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും നടക്കും. 

New Update
ragbag Untitledplan

തിരുവനന്തപുരം:  കീറാച്ചക്ക് എന്ന വാക്കിന് ഒരു സര്‍ഗ്ഗത്മകമായ വ്യാഖ്യാനമുണ്ട്. നിത്യ ജീവിതത്തില്‍ നാം നിസ്സാരമായി ഉപേക്ഷിക്കുന്ന വസ്തുക്കളുടെ ആശയങ്ങളുടെ സംഗീതത്തിന്റെ നാടകത്തിന്റെ മറ്റു കലാവസ്തുക്കളുടെ സര്‍ഗ്ഗത്മകമായ ഒരു മേളനമാണ് അത്. 

Advertisment

ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ വ്യത്യസ്ത കലാ പ്രകടനങ്ങളുടെ ഒരു മേള തലസ്ഥാനത്ത് അരങ്ങേറുന്നു.

കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റര്‍നാഷണല്‍ പെര്‍ഫോമിങ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ 2025 ജനുവരി 14-19 വരെ കോവളം ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും.


ഇന്ത്യയെ കൂടാതെ ഫ്രാന്‍സ്, പോളണ്ട്, ഇറ്റലി, ജര്‍മ്മനി, ഡെന്മാര്‍ക്ക്, ബെല്‍ജിയം, സ്‌പെയിന്‍, ചിലി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യത്യസ്ത കലാപ്രകടനങ്ങള്‍ ഈ ആറു ദിവസത്തെ മേളയില്‍ അരങ്ങേറുന്നു


Untitledplanrag

ഇതുകൂടാതെ മുടിയേറ്റ്, നിഴല്‍പാവ് കൂത്ത്, കബീര്‍ ദാസിന്റെ കവിതകളുടെ സംഗീതാവിഷ്‌കാരം, വ്യത്യസ്ത രുചികള്‍ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവല്‍, സാംസ്‌കാരിക ടൂറിസം, ക്രാഫ്റ്റ്, പെര്‍ഫോമിങ് ആര്‍ട്‌സ് എന്നിവയില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും നടക്കും. 


എല്ലാ ദിവസവും പങ്കെടുക്കാവുന്ന ഫെസ്റ്റിവല്‍ പാസിന് രണ്ടായിരം രൂപ, ഒരു ദിവസത്തേക്ക് അഞ്ഞൂറ് രൂപ, നാലു പേര് അടങ്ങുന്ന കുടുംബത്തിന് രണ്ടായിരത്തി ഇരുനൂറ് രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റ് bookmyshowയില്‍ ലഭ്യമാണ്


ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വ്യത്യസ്തവും അപൂര്‍വ്വവും കൗതുകം ഉണര്‍ത്തുന്ന ഈ സാംസ്‌കാരിക മേളയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

Advertisment