കാസർഗോഡ് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ റാഗിംഗ്. പരിക്കേറ്റ വിദ്യാർഥി ചികിത്സയിൽ, 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്

New Update
kerala police vehicle1

കാസർഗോഡ്: മടിക്കൈ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് നേരെ റാഗിംഗ്. പരിക്കേറ്റ വിദ്യാർഥി ചികിത്സയിൽ. 15 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. കേസിൽ ഉൾപ്പെട്ട വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Advertisment

മടിക്കൈ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ ബല്ലാ കടപ്പുറത്തെ മുഹമ്മദ് ഷാനിദിനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചത്. ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ലെന്ന പേരിൽ സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഷാനിദിനെയും മർദ്ദിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം 3 30 ഓടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാർഥി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. സ്കൂൾ പിടിഎ യോഗം ചേർന്ന് മൂന്നു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.

Advertisment