/sathyam/media/media_files/2025/12/04/2742995-rahul-mamkootathil-dyfi-pothichor-2025-12-04-20-14-50.webp)
കാഞ്ഞങ്ങാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായാൽ കോടതിയിൽ ഹാജരാക്കുമ്പോൾ ഇന്ന് രാത്രി കഴിക്കാനുള്ള പൊതിച്ചോർ തങ്ങൾ നൽകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ.
ആശുപത്രിയിൽ തങ്ങൾ നടത്തുന്ന പൊതിച്ചോർ വിതരണത്തെ രാഹുൽ മുമ്പ് അധിക്ഷേപിച്ചിരുന്നുവെന്നും അതിനുള്ള മറുപടിയായാണ് ഇന്ന് പൊതിച്ചോർ നൽകുന്നതെന്നും ഹോസ്ദുർഗ് കോടതിക്ക് മുന്നിൽ തടിച്ചുകൂടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.
‘ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം പദ്ധതി​യെ അപമാനിച്ച രാഹുലിനെ ഇന്ന് അറസ്റ്റ് ചെയ്ത് രാത്രി ജയിലിൽ കൊണ്ടുപോയാൽ അവിടെ ഭക്ഷണ സമയം കഴിയും. അപ്പോൾ ഇന്ന് കഴിക്കാനുള്ള ഭക്ഷണം നമ്മൾ നൽകും. ആശുപത്രിയിൽ കൊടുക്കുന്നതിൽനിന്ന് ഒരു പങ്കാണ് ഇത്.
ഒരു ദിവസം 47000ത്തോളം ​പൊതിച്ചോർ ഞങ്ങൾ നൽകുന്നുണ്ട്. അതിനെയാണ് അനാശാസ്യം എന്നുപറഞ്ഞ് രാഹുൽ അപമാനിച്ചത്. അതിന്റെ പ്രതിഷേധമായാണ് പൊതിച്ചോർ കൊടുക്കുന്നത്. ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടി വരില്ല’ - പ്രവർത്തകർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us