/sathyam/media/media_files/2025/11/30/rahul-eswar-2025-11-30-17-31-28.jpg)
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചതിന് രാ​ഹു​ൽ ഈ​ശ്വ​ർ അറസ്റ്റിൽ. രാ​ഹു​ൽ ഈ​ശ്വ​റി​നെ സൈ​ബ​ർ പോ​ലീ​സ് വീ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തതിനു പിന്നാലെയാണ് അറസ്റ്റ്.
രാഹുലിന്‍റെ ലാ​പ്ടോ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ​രാ​തി​ക്കാ​രി​ക്കെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ധി​ക്ഷേ​പം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​താ​ത് ജി​ല്ല​ക​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ രാഹുൽ അഞ്ചാം പ്രതിയാണ്. തിങ്കളാഴ്ച രാഹുലിനെ കോടതിയിൽ ഹാജരാക്കും.
യുവതിയുടെ പരാതിയിൽ രാഹുലിനു പുറമേ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർക്കെതിരെയാണ് കേ​സെ​ടു​ത്ത​ത്. രാ​ഹു​ൽ ഈ​ശ്വ​ർ അ​ഞ്ചാം പ്ര​തി​യും സ​ന്ദീ​പ് വാ​ര്യ​ർ നാ​ലാം പ്ര​തി​യു​മാ​ണ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജ്ഞി​ത പൂ​ളി​ക്ക​നാ​ണ് ഒ​ന്നാം പ്ര​തി.
അ​ഭി​ഭാ​ഷ​ക​യാ​യ ദീ​പ ജോ​സ​ഫി​നെ പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ജീ​വി​ത​യെ തി​രി​ച്ച​റി​യു​ന്ന​വി​ധ​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്നി​വ​യും ഐ​ടി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us