തന്ത്രി കണ്ഠരര് രാജീവരെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷിക്കാൻ ശ്രമമോ ? അറസ്റ്റ് ചോദ്യം ചെയ്ത് രാഹുൽ ഈശ്വർ, അനാവശ്യ ആരോപണങ്ങൾ ഒഴിവാക്കണമെന്നും ആവശ്യം

New Update
images (85)

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ രാജീവറെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ച് രാഹുൽ ഈശ്വർ. 

Advertisment

ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന സംശയമാണ് അദ്ദേഹം ഉയർത്തിയത്. വിഷയത്തിൽ ബ്രാഹ്മണ, ഹിന്ദു, വിശ്വാസ സംഘടനകളുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല വിധികളിൽ തന്ത്രിയുടെ പേരില്ലെന്നും, അദ്ദേഹത്തിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. 

മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് എസ്‌ഐടി സംഘം തന്ത്രി കണ്ഠരർ രാജീവറെ ഇന്ന് അറസ്റ്റ് ചെയ്തത്.

Advertisment