ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2025/12/02/rahul-eswar-2025-12-02-20-36-32.jpg)
തിരുവനന്തപുരം: അതിജീവിതയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
Advertisment
യുട്യൂബ് ചാനലിലൂടെ നടത്തിയ വിഡിയോ പരാമര്‍ശങ്ങള്‍ അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതാണെന്നും പൊലീസ് അപേക്ഷയില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ അതിജീവിതയെ അപമാനിച്ച കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us