ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും, വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിയും, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടാകും.
12.30ന് വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദര്‍ശിക്കുന്ന ഇരുവരും സ്ഥിതിഗതികള്‍ വിലയിരുത്തും.
ഒരു മണിക്ക് മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും, രണ്ടിന് മേപ്പാടി സെന്റ് ജോസഫ് യുപി സ്‌കൂളിലെ ക്യാമ്പും സന്ദര്‍ശിക്കും. മൂന്നിന് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ രാഹുലും പ്രിയങ്കയും എത്തും.
ഇരുവരും ബുധനാഴ്ച വയനാട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.