രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് ? ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിക്കും; ദുരിതാശ്വാസ ക്യാമ്പുകളിലും നേതാക്കളെത്തും

ലോക്‌സഭ പ്രതിപക്ഷാ നേതാവും, മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിക്കും

New Update
rahul_gandhi_priyanka_gandhi.jpg

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷാ നേതാവും, മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും, കെ.സി. വേണുഗോപാലും ഒപ്പമുണ്ടാകുമെന്നും സൂചനയുണ്ട്.

Advertisment

ഡല്‍ഹിയില്‍ നിന്ന് മൈസൂരിലേക്ക് പ്രത്യേക വിമാനത്തിലെത്തുന്ന രാഹുല്‍ 11 മണിയോടെ മേപ്പാടിയിലെത്തുമെന്നാണ് സൂചന. മേപ്പാടിയിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും, വിംസ് ആശുപത്രിയും അദ്ദേഹം സന്ദര്‍ശിച്ചേക്കും.

വയനാട്ടിലെ സാഹചര്യം അദ്ദേഹം നിരീക്ഷിച്ച് വരികയാണ്. സുരക്ഷാം സംവിധാനങ്ങള്‍ മൂലം രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടാതിരിക്കാനാണ് അദ്ദേഹം സന്ദര്‍ശനം നാളത്തേക്ക് മാറ്റിവച്ചത്. എന്നാല്‍ നാളെ വയനാട് സന്ദര്‍ശിക്കാനാണ് ആലോചനയെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.


 

Advertisment