/sathyam/media/media_files/2024/10/26/2a2sU68UphKbqOfizAXX.jpg)
തിരുവനന്തപുരം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ല്യൂ​ട്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി.
ഈ ​ഫ​ലം യു​ഡി​എ​ഫി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തൂ​ത്തു​വാ​രും. വി​ജ​യം സാ​ധ്യ​മാ​ക്കി​യ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു.
അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ​ത​യാ​ണ് ഇ​ട​ത് മു​ന്ന​ണി​യു​ടെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​നെ ജ​നം വെ​റു​ക്കു​ന്നു. ബി​ജെ​പി​യു​ടെ അ​തേ അ​ജ​ണ്ട​യാ​ണ് സി​പി​എ​മ്മി​നെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us