തിരുവനന്തപുരം: കേരളം ഞെട്ടുന്ന വാർത്തകളാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വരുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കുറ്റവാളികളുടെ കേന്ദ്രവും കുറ്റകൃത്യങ്ങളുടെ പ്രഭവ കേന്ദ്രവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നുവെന്നും രാഹുൽ പറഞ്ഞു.
സ്പോർട്സ് അക്കാദമി ഫുട്ബോൾ ഗ്രൗണ്ട് ടെൻഡര്‍ നടപടി നടത്തിയിരുന്നു, ഇത് സംബഡിച്ച് ഇടത് നിയമ സഭാംഗം ചോദ്യം ചോദിച്ചിരുന്നു.
എത്രപേർ ടെൻഡർ സമർപ്പിച്ചിരുന്നു എന്നായിരുന്നു ചോദ്യം, ആരും ടെൻഡര്‍ സമർപ്പിച്ചില്ല എന്നായിരുന്നു മറുപടി, എന്നാൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുമായി ഇതിനിടെ കരാർ ഉണ്ടാക്കി.
കൗൺസിലും കമ്പനിയും തമ്മിൽ കരാറായി, കമ്പനിയുടെ ലീഗൽ അഡ്വൈസറായിരുന്നു പി ശശിയുടെ മകൻ. ഈ കരാറിലൂടെ കോടിയുടെ അഴിമതി നടന്നുവെന്നും രാഹുൽ പറഞ്ഞു.
മൂന്നര ഏക്കർ വരുന്ന കണ്ണായ സ്ഥലം നിസ്സാര വിലയ്ക്ക് കമ്പനിക്ക് കൊടുത്തുവെന്നും പി ശശിയും മകനും ആനുകൂല്യങ്ങൾ കൈപറ്റിയെന്നും രാഹുൽ ആരോപിച്ചു.
സുജിത് ദാസ് പി ശശിയുടെ ശിഷ്യനാണ്, സുജിത് ദാസ് ജില്ലയിലെ പല വ്യവസായികളേയും പണത്തിനായി ഭീഷണിപ്പെടുത്തിയെന്നും സ്വർണ്ണം പൊട്ടിക്കുന്ന യൂണിഫോമിട്ട കള്ളനാണ് സുജിത് ദാസെന്നും രാഹുൽ പറഞ്ഞു