താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍, പ്രസ് ക്ലബിന് മുന്നില്‍ വച്ച് വാഹനം മാറിക്കയറി, പിന്നീട് സ്വന്തം കാര്‍ സര്‍വീസിന് കൊടുത്ത് വേറൊരു വാഹനത്തില്‍ കോഴിക്കോട്ടേക്ക് പോയി-പുതിയ വിവാദങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സിപിഎം കേന്ദ്രങ്ങള്‍ പുറത്തുവിട്ട പുതിയ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികരിച്ച് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

New Update
Rahul Mamkootathil

പാലക്കാട്: സിപിഎം കേന്ദ്രങ്ങള്‍ പുറത്തുവിട്ട പുതിയ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികരിച്ച് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കെടിഎം ഹോട്ടലില്‍ നിന്ന് പുറത്തുപോയ രാഹുല്‍ ട്രോളി കയറ്റിയ വാഹനത്തില്‍ അല്ല കോഴിക്കോട്ടേക്ക് പോയതെന്നും, യാത്ര മറ്റൊരു കാറിലായിരുന്നുവെന്നുമാണ് സിപിഎം കേന്ദ്രങ്ങളുടെ വാദം.

Advertisment

ഹോട്ടലില്‍ നിന്ന് താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നാണ് രാഹുലിന്റെ മറുപടി. പാലക്കാട് പ്രസ് ക്ലബിന് സമീപം നടുറോഡില്‍ കാറുകള്‍ നിര്‍ത്തി മാറിക്കയറിയെന്നും രാഹുല്‍ വിശദീകരിക്കുന്നു. 

സ്വന്തം കാറിന് തകരാറുള്ളതിനാല്‍ പിന്നീട് അത് സര്‍വീസിന് കൊടുക്കാന്‍ സുഹൃത്തിനെ ഏല്‍പിച്ചു. തുടര്‍ന്ന് പാലക്കാട് കെആര്‍ ടവറിന് അടുത്ത് വച്ച് വേറൊരു വാഹനത്തില്‍ കോഴിക്കോട്ടേക്ക് പോയെന്നും രാഹുല്‍ പ്രതികരിച്ചു. നുണ പരിശോധനയ്ക്കും തയ്യാറാണെന്നാണ് രാഹുലിന്റെ മറുപടി.

Advertisment