തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് സാഹിത്യകാരി സൽമക്കും വക്കീൽ നോട്ടിസയച്ച് ആർഎസ്എസ്. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന പേരിൽ മലപ്പുറത്തു യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം പരിപാടിയിൽ സംസാരിച്ചതിന്റെ പേരിലാണ് നോട്ടീസ്.
ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. ജനുവരി 30 ന് മലപ്പുറത്ത് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ആർഎസ്എസ് സഹ കാര്യവാഹക് കൃഷ്ണകുമാർ ആണ് നോട്ടിസ് അയച്ചത്.