/sathyam/media/media_files/2025/12/02/untitled-design47-2025-12-02-13-00-57.jpg)
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദം പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്തുമെന്ന ആശങ്കയില്‍ നേതാക്കള്‍ക്കള്‍.
നിലവില്‍ പാര്‍ട്ടിയെ കൂടി വലിച്ചിഴക്കും വിധം ഉയരുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കു വല്ലാത്ത ക്ഷീണം ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം തദ്ദേശ തെരഞ്ഞെടുപ്പ നിര്‍ണായകമായ ഘട്ടത്തില്‍ തിരിച്ചടിയായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉയരുന്ന പൊതുവികാരം.
ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിന് മുന്നില്‍ കീഴടങ്ങുന്നതാണ് ഉചിതമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം കരുതുന്നത്. എന്നാല്‍, രാഹുലിനെ ബന്ധപ്പെടാന്‍ നേതാക്കള്‍ക്കും സാധിക്കുന്നില്ല.
രാഹുല്‍ ഒളിവില്‍ തുടരുന്നതോടെ രാഹുലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
നേതാക്കള്‍ തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് കാണരം. അച്ചടക്കത്തോടെ പെരുമാറാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കും സാധിക്കുന്നില്ല.
മാധ്യമങ്ങള്‍ മൈക്കുമായി വരുമ്പോള്‍ നേതാക്കള്‍ മിതത്വം പാലിക്കണമെന്നും അഭിപ്രായമുണ്ട്.
ഇപ്പോള്‍ അറസ്റ്റ് വൈകുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത് സര്‍ക്കാരിന് നേട്ടമായി മാറുന്നു.
സ്വര്‍ണകൊള്ളയും മസാലാ ബോണ്ടും ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
മാധ്യമങ്ങള്‍ക്കും രാഹുലിന്റെ പിന്നാലെ പോകാനണു താല്‍പര്യമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വികാരം.
രാഹുലിന്റെ ഒളിവ് ജീവിതം തിരിച്ചടിയാകുമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായി.
നിലവില്‍ പാര്‍ട്ടിയെ കൂടി വലിച്ചിഴക്കും വിധം ഉയരുന്ന ചര്‍ച്ചകള്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതോടെ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us