കടക്കുപുറത്ത്. രാഹുലിനെ കൈവിടാന്‍ കോണ്‍ഗ്രസ്.പുറത്താക്കല്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടിയിലേക്കു കോണ്‍ഗ്രസ് വൈകാതെ കടന്നേക്കും. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് ഷാഫി പറമ്പില്‍ എം.പി

സി.പി.എമ്മില്‍ ആയിരുന്നെങ്കില്‍ പാര്‍ട്ടി അന്വേഷണം നടത്തി എല്ലാം ഒതുക്കി തീര്‍പ്പാക്കിയേനെ.. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് എടുത്ത്.

New Update
rahul-mamkootathil.1.3433641

കോട്ടയം: കൂടുതല്‍ ലൈംഗികാരോപണ പരാതികള്‍ ഉയര്‍ന്നതോടെ രാഹുലിനെ കൈവിടാന്‍ കോണ്‍ഗ്രസ്.

Advertisment

സസ്പപെഷന്‍ മാറ്റി പുറത്താക്കല്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടിയിലേക്കു കോണ്‍ഗ്രസ് കടന്നേക്കും. 

തീരുമാനം വൈക്കാതെ തന്നെ ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കുന്നു. കെ.പി.സി.സി. നേതൃത്വം തിരക്കിട്ട ചര്‍ച്ചയിലാണ്.


തെരഞ്ഞെടുപ്പു അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു നടപടി കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നു നേതൃത്വം കരുതുന്നു. 


ഇതോടൊപ്പം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനും കോണ്‍ഗ്രസിന് സാധിക്കും. പാര്‍ട്ടിക്ക് ഒരു പരാതി ലഭിച്ചപ്പോള്‍ അത് പോലീസിന് കൈമാറുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

സി.പി.എമ്മില്‍ ആയിരുന്നെങ്കില്‍ പാര്‍ട്ടി അന്വേഷണം നടത്തി എല്ലാം ഒതുക്കി തീര്‍പ്പാക്കിയേനെ.. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് എടുത്ത്.

പീഡന ആരോപണങ്ങള്‍ നേരിടുന്ന നേതാക്കളെ പുറത്താക്കാന്‍ സി.പി.എം തയാറുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കോൺഗ്രസിന് സാധിക്കും.

എല്ലാത്തിനും ഉപരി കോണ്‍ഗ്രസ് സ്ത്രീ സംരക്ഷത്തിന് ഒപ്പം ഉണ്ടെന്നു ബോധ്യപ്പെടുത്താന്‍ സാധിക്കും.


ആദ്യം ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുലിനെ പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നു. 


എന്നാല്‍, പരാതിക്കാര്‍ ആരും നിയമ നടപടിയുമായി മുന്നോട്ടു പോകാതെ വന്നതോടെ ആരോപണങ്ങളുടെ പേരില്‍ ഭാവിയുള്ള യുവ നേതാവിനെ ഇല്ലാതാക്കേണ്ടെന്ന നടപടി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പടെ ഉള്ളവര്‍ എടുത്തു.

അതേസമയം, സസ്‌പെന്‍ഷനിലായ രാഹുല്‍ അടങ്ങിയിരിക്കാന്‍ തയാറായില്ല. രാഹുലിൻ്റെ സൈബർ ടീം വനിതാ നേതാക്കള്‍ മുതല്‍ പ്രതിപക്ഷ നേതാവിനെ വരെ സൈബര്‍ ആക്രമണത്തിന് ഇരയാക്കി.

കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയെ പോലും സൈബര്‍ ഗുണ്ടകള്‍ വെറുതേ വിട്ടില്ല. ഇതോടെ ദീപാദാസ് മുന്‍ഷി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ സെല്‍ അടുത്തിടെ പുനസംഘടിപ്പിച്ചിരുന്നു.


അതേസമയം, രാഹുലിനെ തുടക്കം മുതല്‍ പിന്തുണച്ച ഷാഫി പറമ്പില്‍ എം.പി കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. രാഹുലിന്റെ നീക്കങ്ങള്‍ ഷാഫിയുടെ അറിവോടെയാണെന്ന വിലയിരുത്തല്‍ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. 


വീണ്ടും പരാതി കെ.പി.സി.സിക്കു നേരിട്ടു കിട്ടയതോടെ ഇനി പാര്‍ട്ടിയില്‍ രാഹുലിനെ തുടര്‍ന്നു കൊണ്ടുപോകേണ്ടന്നാണ് പൊതു വികാരം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പുതിയ ബലാല്‍സംഗ പരാതിയില്‍ അന്വേഷണം ഇന്ന് പ്രഖ്യാപിച്ചേക്കും എന്ന വിവരവും പുറത്തേക്ക് വരുന്നുണ്ട്.

പരാതിയില്‍ പെണ്‍കുട്ടിയുടെ പേരോ മേല്‍വിലാസമോ ഇല്ലാത്തതിനാല്‍ ആളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ഇമെയില്‍ കേന്ദ്രീകരിച്ച് അന്വേഷിച്ച് ആളെ കണ്ടെത്താനാണ് ആലോചന. ഇതിനായി പരാതി ഡിജിപി കീഴ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.


പെണ്‍കുട്ടി രേഖാമൂലം മൊഴി നല്‍കാന്‍ തയ്യാറാണെങ്കില്‍ പുതിയൊരു കേസെടുത്ത് അന്വേഷിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.


അതേസമയം, ലൈംഗികാതിക്രമക്കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിക്കുമോ എന്നതിലാണ് ആകാംക്ഷ.

രാഹുലിനെതിരെ മറ്റൊരു യുവതി കൂടി സമാനപരാതി നല്‍കിയ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിലപാട് നിര്‍ണായകമാണ്.

Advertisment