അകത്തോ പുറത്തോ. രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. ജാമ്യാപേക്ഷ പരിഗണിക്കാൻ കോടതി. വിധി ഇന്നുണ്ടാകുമോ എന്ന് വ്യക്തതയില്ല. രാഹുലിനെ കണ്ടെത്താനാവാതെ കേരള പൊലീസും. കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.ജി.പിക്ക് കൈമാറിയ പരാതിയിൽ കേസെടുക്കണോ എന്നതിൽ തീരുമാനം ഇന്ന്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് യുവതി നല്‍കിയ പരാതി

New Update
g

തിരുവനന്തപുരം: യുവതി നൽകി ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം.

Advertisment

രാഹുലിൻ്റെ  ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കെ  കെ. പി.സി.സി അദ്ധ്യഷൻ കൈമാറിയ പരാതിയിൽ കേസെടുക്കണോയെന്ന് ഇന്ന് പൊലീസ് തീരുമാനം.

ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വീണ്ടും സമാന പരാതി ഉയർന്നത് രാഹുലിന് തിരിച്ചടിയായിട്ടുണ്ട്. 

സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനുമാണ് പുതിയ പരാതി ലഭിച്ചിട്ടുള്ളത്.

ഇത് പൊലീസിന് കൈമാറുകയും ചെയ്തു.  പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകും.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് യുവതി നല്‍കിയ പരാതി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയാണ് ഇന്ന് ഉച്ചയോടെ ഇ മെയിൽ വഴി സോണിയാ ഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം സ്ഥാപിച്ചു, പിന്നീട് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നുമാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു.

ശബരിമല സ്വര്‍ണക്കൊള്ള പ്രധാന ആയുധമാക്കി സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നതിന് ഇടയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതിയുമായി യുവതി എത്തിയത്. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി.

രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അത് വിധി പറയാൻ മാറ്റിയാൽ വീണ്ടും വിഷയത്തിൽ അനിശ്ചിതത്വം നിറയും.

ജാമ്യാപേക്ഷ തള്ളിയാൽ രാഹുലിന് കുരുക്ക് മുറുകുകയും ചെയ്യും.  ഇതിനിടെ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിൻ്റെ ശ്രമവും വൃഥാവിലായി. പൊലീസിൻ്റെ കണ്ണുവെട്ടിച്ച് രാഹുൽ സംസ്ഥാനത്തിന് പുറത്ത് സ്വൈര്യവിഹാരം നടത്തുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

Advertisment