അതിജീവിതയ്ക്ക് എതിരായ സൈബർ അധിക്ഷേപം. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 36 കേസുകൾ. അതിജീവിതയുടെ ചിത്രമുൾപ്പടെ പ്രചരിപ്പിച്ച കേസിലാണ് നടപടി

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതിനു പിന്നാലെ അതിജീവിതയ്ക്ക് എതിരെ കടുത്ത സൈബർ അധിക്ഷേപമാണ് ഉയർന്നത്.

New Update
police vehicle

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി പറഞ്ഞ അതി ജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപത്തിൽ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 36 കേസുകൾ. 

Advertisment

 ഇന്നു രാവിലെ മാത്രം രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയതിനു പിന്നാലെ അതിജീവിതയ്ക്ക് എതിരെ കടുത്ത സൈബർ അധിക്ഷേപമാണ് ഉയർന്നത്. കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു.

രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും കേസുണ്ട്. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ച സന്ദീപ് വാര്യർ ഒളിവിലാണ്.

രാഹുൽ ഈശ്വറിനെ പോലെ ഇരയെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വെളിപ്പെടുത്തലാണ് സന്ദീപ് നടത്തിയത്.

 അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റു ചെയ്തിട്ടുണ്ടായിരുന്നു.

എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷം സന്ദീപ് ചിത്രം നീക്കം ചെയ്തത് ആസൂത്രിതമാണെന്നാണു പരാതി. 

പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ടീമുകള്‍ സന്ദീപിന്റെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി.

മുന്‍കൂട്ടി തയാറാക്കിയാണു സന്ദീപ് നീക്കം നടത്തയതെന്നും ആരോപണം ഉണ്ട്. എന്നാല്‍, താന്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നാണു സന്ദീപ് പറയുന്നത്.

യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു സന്ദീപിനെതിരെയും ചുമത്തിയിരിക്കുന്നത്.

സന്ദീപിൻ്റെ പ്രൊഫൈലിൽ നിന്നു എടുത്ത ചിത്രം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

പരാതിക്കാരിക്ക് സംരക്ഷണം കൊടുക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ലെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞിരുന്നു.

 സൈബര്‍ ഗ്രൂപ്പുകള്‍ക്ക് എതിരെയും കുറ്റക്കാര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടി ഉണ്ടാകും.

പരാതിയില്‍ പറഞ്ഞിരിക്കുന്ന കൂടുതല്‍ പേര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാവരുടെയും യുആര്‍എച്ച് വച്ച് ഒരു പൊതു എഫ്‌ഐആര്‍ ആണ് പോലിസ് തയാറാക്കിയിരിക്കുന്നത്.

 ഓരോരുത്തരുടെയും പോസ്റ്റ് പരിശോധിച്ച ശേഷമാണ് നടപടിയെടുക്കുന്നത്

Advertisment