മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഒളിവില്‍ തുടരാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി ഉന്നയിച്ച യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം ശക്തമാകുന്നു. യുവതിക്കെതിരെ അധിക്ഷേപങ്ങള്‍ ഉന്നയിച്ചു രാഹുലിനായി സമൂഹത്തില്‍ ഒരു സിമ്പതി ഉണ്ടാക്കിയെടുക്കാന്‍ ശ്രമം

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നരത്തില്‍ പോലും ഇക്കൂട്ടര്‍ അധിക്ഷേപം നടത്തുന്നു.

New Update
GzHKr9KbsAA8jTF

കോട്ടയം: മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഒളിവില്‍ തുടരാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

Advertisment

പരാതി ഉന്നയിച്ച യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം ശക്തമാകുന്നു. യുവതിക്കെതിരെ അധിക്ഷേപങ്ങള്‍ ഉന്നയിച്ചു രാഹുലിന് സമൂഹത്തില്‍ ഒരു സിമ്പതി ഉണ്ടാക്കിയെടുക്കാനാണ് രാഹുലിനെ പിന്തുണയ്ക്കുന്നവരുടെ ശ്രമം.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയയുമായി ഇക്കൂട്ടര്‍ അധിക്ഷേപം തുടരുന്നുണ്ട്.

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നരത്തില്‍ പോലും ഇക്കൂട്ടര്‍ അധിക്ഷേപം നടത്തുന്നു.

രാഹുലിന്റെ സൈബര്‍ ഗ്രൂപ്പുകള്‍ പെണ്‍കുട്ടിയുടെ ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ അധിക്ഷേപം തുടര്‍ന്നു യുവതി മനപ്പൂര്‍വം രാഹുലിനെ കുടുക്കാന്‍ ശ്രമിച്ചു എന്ന് വരുത്തി തീര്‍ത്താനാണ് ശ്രമം.

ഹര്‍ജിയില്‍ രാഹുല്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം തള്ളുന്ന മൊഴിയാണ് കഴിഞ്ഞ ദിവസം യുവതി നല്‍കിയിരുന്നത്.

യുവതി വിവാഹിതയാണെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദി താനല്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. 2024 ഓഗസ്റ്റ് 22-നായിരുന്നു വിവാഹമെന്നും ഭര്‍ത്താവുമൊത്തു കഴിഞ്ഞത് നാലുദിവസം മാത്രമാണെന്നുമാണ് യുവതിയുടെ മൊഴി.

ഒരു മാസമായപ്പോഴേക്കും വിവാഹബന്ധം ഒഴിഞ്ഞു. പിന്നീട് അഞ്ചു മാസത്തിനു ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്ന് മൊഴി.

എന്നാല്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഇതു തെറ്റാണെന്നു പറഞ്ഞു രംഗത്തു വന്നിരുന്നു. ഇതോടെയാണ് സൈബര്‍ ആമ്രകണം ശക്തമായത്.

അതേസമയം, ലൈംഗികാതിക്രമ പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പ്രിന്‍സിപ്പല്‍ ജില്ലാസെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും.

അറസ്റ്റ് ചെയ്യുന്നതിന് കോടതി ഒരുതടസവും ഇതുവരെ ഉന്നയിച്ചിട്ടില്ല. രാഹുൽ എവിടെയാണെന്നതിനെക്കുറിച്ചും വിവരമില്ല.

പോലീസ് തിരയുന്നതിനിടയിലും രാഹുല്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് ജാമ്യഹര്‍ജിയില്‍ ഒപ്പിട്ടതെന്നാണ് വിവരം.

Advertisment