/sathyam/media/media_files/v6X2x7jce1ZO8OS4rbyr.jpg)
കോട്ടയം: മൂന്നു മാസം മുൻപ് നിർബന്ധിത ഗർഭഛിദ്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആരോപണം ഉയർന്നതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്തിരുന്നു.
ആരോപണം കെട്ടടങ്ങിയതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ സജീവമായി.
കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി രാഹുൽ തേച്ചുമിനുക്കിയ ഷർട്ടും മുണ്ടും പ്രതിശ്ചായയുമായി വീണ്ടും ഇറങ്ങി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തതിൽ അതിർത്തിയുണ്ടായിരുന്നു.
എന്നാൽ, ചില സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി രാഹുവിനെ സജീവമാക്കാൻ ചില നേതാൾ ശ്രമിച്ചു.
ഇതിനിടെ രാഹുലിൻ്റെ പരിപാടിയിൽ പങ്കെടുത്ത് സിനിമാ നടിമാർ വരെ രാഹുലിനെ പുകഴ്ത്തി.
സിനിമയില്ലാതെ ഫീൽഡ് ഔട്ടായ നടിമാരാണ് രാഹുലിന് വേണ്ടി രംഗത്തിറങ്ങിത്.
രാഹുൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന, സ്ത്രീകൾ അകറ്റി നിർത്തുന്ന ഒരാൾ അല്ലെന്നു വരുത്തി തീർക്കാൻ ഇവരുടെ സാന്നിധ്യം കൊണ്ട് രാഹുൽ ശ്രമിച്ചു.
ലക്ഷങ്ങൾ വാരിയെറിഞ്ഞുള്ള പി.ആർ പ്രചാരണമായിരുന്നു ഇതെല്ലാം എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
കഴിഞ്ഞ മൂന്നു മാസമായി ബിൽഡ് ചെയ്തു വന്ന രാഹുലിൻ്റെ പി.ആർ ഇമേജ് ഒറ്റ ദിവസം കൊണ്ട് തകർന്നടിയുകയായിരുന്നു.
ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും ആണ് പുറത്ത് വന്നത്.
ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നു. നമുക്ക് ഒരു കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു.
പിന്നീട് അവർ ഗർഭിണി ആയപ്പോൾ ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു.
എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു.
ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. 'ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്.
അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും' പെണ്‍കുട്ടി പറയുന്നു.
'എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല' എന്നും രാഹുല്‍ പറയുന്നു.
എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല എന്നും പെണ്‍കുട്ടി പറയുന്നു.
നിന്റെ ഈ വര്‍ത്തമാനം നിര്‍ത്താന്‍, അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.
പുതിയ ഓഡിയോ ക്ലിപ്പ് പുറത്തായതോടെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ രാഹുൽ തയാറായില്ല.
പകരം ഓഡിയോ ക്ലിപ്പ് തൻ്റേതാണോ എന്ന് നേരിട്ട് ചോദിച്ചപ്പോൾ രാഹുൽ വ്യക്തമായ മറുപടി നൽകിയില്ല.
പകരം, അദ്ദേഹത്തിൻ്റെ പ്രതികരണം തേടാതെ ക്ലിപ്പ് പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങളെ വിമർശിക്കുകയാണ് ചെയ്തത്.
അതേസമയം പി.ആർ ടീം ശക്തമായി തന്നെ രാഹുലിനു വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ രാഹുൽ സപ്പോർട്ടർമാരുടെ പ്രചാരണം സജീവമാണ്.
വാർത്തകളുടെ കാർഡിനു കീഴിൽ രാഹുൽ നിരപരാധി എന്നുള്ള കമൻ്റുകൾ, പുറത്തുവന്ന ഓഡിയോ സംഭാഷണത്തിലെ സ്ത്രീയെ അധിക്ഷേപിക്കുന്ന കമൻ്റുകൾ എന്നിങ്ങനെ അവർ വീണ്ടും ഇമേജ് വീണ്ടെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
നിർബന്ധിത ഗർഭഛിദ്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകാൻ യുവതി തയാറെടുക്കുകയാണെന്ന വിവരമാണ് ഒടുവിൽ പുറത്തേക്ക് വരുന്നത്.
പരാതി നൽകാൻ തയ്യാറായാൽ എല്ലാ വിധ പിന്തുണയും നൽകുമെന്നാണ് സർക്കാർ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി നേതൃത്വം നിർദേശം നൽകിയതായാണ് സൂചന.
രാഹുലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ കൂടുതൽ തെളിവുകൾ കൂടി പുറത്തുവന്നെങ്കിലും പരസ്യമായ പ്രതിഷേധം വേണ്ടെന്നാണ് ഇടതുമുന്നണി തീരുമാനം.
എന്നാൽ വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ഇടതുമുന്നണി പ്രചാരണയുധമാക്കും. പെൺകുട്ടി പരാതി നൽകാൻ തയ്യാറായാൽ പൂർണ പിന്തുണ നൽകുമെന്ന് സർക്കാരും വ്യക്തമാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us