രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് വി​ധി​യി​ല്ല. അ​റ​സ്‌​റ്റ് തടയാതെ കോടതി, തു​ട​ർ​വാ​ദം വ്യാ​ഴാ​ഴ്ച. രാ​ഹു​ലിനെ പാ​ര്‍​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാൻ സാധ്യത

New Update
rahul mankoottathil-4

​തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയില്ല. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച തുടർവാദം നടക്കും.

Advertisment

​എങ്കിലും, രാഹുലിന്റെ അറസ്റ്റ് തടയുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല. സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്.

​അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. കോടതി തീരുമാനം വന്ന ശേഷമായിരിക്കും പാർട്ടി നടപടി ഉണ്ടാകുക.

കെ. മുരളീധരൻ, അജയ് തറയിൽ, ജെബി മേത്തർ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, അഡ്വ. ദീപ്തി മേരി വർഗീസ് തുടങ്ങിയ നേതാക്കൾ രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment