തിരുവനന്തപുരം: കേരള പൊലീസിലെ കൊടി സുനിയാണ് എഡിജിപി അജിത് കുമാറെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
സിപിഎമ്മിന്റെ കൊട്ടേഷന്‍ സംഘ തലവനായി എഡിജിപി മാറി. പിണറായി വിജയനെ പിതൃസ്ഥാനീയനായി കാണുന്ന അന്‍വറിന്റെ ആരോപണം ഗുരുതരമാണ്. സ്വര്‍ണം പൊട്ടിക്കലില്‍ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് രാഹുല്‍ ആരോപിച്ചു.
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാണ് പി ശശി. കേരളത്തിന്റെ ഡിജിപി ആയി എഡിജിപി അജിത് കുമാറും മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്. സംഭവത്തില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെയും ഷാഫി പറമ്പിലിനെയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത് അജിത് കുമാറാണ്.
യൂണിഫോമിട്ട് ക്വട്ടേഷന്‍ നടത്തുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ ആണ് അജിത് കുമാര്‍. എസ്പി സുജിത്ത് ദാസ് മറ്റൊരു ക്രമിനല്‍ ആണ്. അജിത് കുമാര്‍ ഹാര്‍ഡ് കോര്‍ ക്രിമിനല്‍ ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു