രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; നവംബര്‍ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടേണ്ട, ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; നടപടി നിയമസഭാ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിൽ

New Update
rahul mankoottathil-5

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി നവംബര്‍ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല. ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിച്ചതോടെയാണ് രാഹുലിന് ആശ്വാസമായത്. 

Advertisment

പൊലീസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രാഹുലിന് ഇളവ് അനുവദിച്ചത്. .

നിയമസഭാ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസില്‍ അറസ്റ്റിലായ അറസ്റ്റിലായ രാഹുലിന്, എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെ തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നു കാട്ടിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അദ്ദേഹം കോടതിയെ സമീപിച്ചത്.

 

 

Advertisment