രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്, വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

New Update
rahul mankootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ലൈഗിക അതിക്രമം, ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ളതിലാണ് കേസ്. ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. 

Advertisment

തനിക്കെതിരെ എന്തെങ്കിലും തരത്തിൽ പരാതിയോ കേസോ ഉണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാൽ അതിനുള്ള ഉത്തരമാണ് ഇപ്പോൾ ഉയരുന്ന പരാതികൾ. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് പദവി രാഹുൽ രാജിവെച്ചിരുന്നു. ട്രാൻസ്ജെൻഡർ യുവതി ഉൾപ്പെടെ രാഹുലിനെതിരെ സമാന ആരോപണമുയർത്തിയിട്ടുണ്ട്.

Advertisment