/sathyam/media/media_files/2025/08/24/1000219439-2025-08-24-15-23-10.webp)
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യ കെ. ആശ.
സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിന്റെ പേര് പറയാതെയാണ് അവരുടെ കുറിപ്പ്. എന്നാല്‍, പിന്നീട് ഈ കുറിപ്പ് ഫേസ്ബുക്ക് പേജില്‍നിന്ന് അപ്രത്യക്ഷമായി.
ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. പെണ്‍കുട്ടികളെ സ്നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന മെസേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും,
ഗൂഗിള്‍ പേയിലും മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റാത്തവിധത്തില്‍ മെസേജ് അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോകോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസിലാക്കുന്നത്.
ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും ആശ കുറിപ്പിൽ പറയുന്നു.
പറഞ്ഞുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരുംദിവസങ്ങളിലേ അറിയാന്‍ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആവുന്നുമില്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.