രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ ; പാര്‍ട്ടി പുറത്ത് പോയ ആളുടെ രാജി എങ്ങനെയാണ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് ; ഒരാളെ നിയമസഭാ അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് എത്തിക്‌സ് കമ്മിറ്റിയല്ലെന്നും വി.ഡി. സതീശൻ

New Update
rahul mankoottathil vd satheesan

തിരുവനന്തപുരം : ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാണ്. കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി പുറത്ത് പോയ ആളുടെ രാജി എങ്ങനെയാണ് ആവശ്യപ്പെടുന്നത് എന്ന് സതീശൻ ചോദിച്ചു.

Advertisment


ഒരാളെ നിയമസഭാ അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് എത്തിക്‌സ് കമ്മിറ്റിയല്ല. അത് അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. ആന്റണി രാജുവിന്റെ അംഗത്വം രണ്ട് വര്‍ഷം ശിക്ഷ കിട്ടിയപ്പോള്‍ ഓട്ടോമാറ്റിക് ആയി പോയതാണ്.

അല്ലാതെ ജയിച്ച ഒരാളുടെ അംഗത്വം കളയാനുള്ള പ്രൊവിഷന്‍ ഉള്ളതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്  അങ്ങനെ ഒരു പ്രൊവിഷന്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അത് പരിശോധിക്കാമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. അങ്ങനെ ഒരു ഘട്ടം വന്നാല്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Advertisment