/sathyam/media/media_files/2025/11/28/rahul-mankoottathil-5-2025-11-28-15-44-04.jpg)
കോട്ടയം: നിയമത്തെക്കുറിച്ചും നിയമ വ്യവസ്ഥയെക്കുറിച്ചും നിയമത്തിനു വിധേയരാകേണ്ടതിനെ കുറിച്ചും ഒക്കെ ഘോരഘോരം പ്രസംഗിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും ഒളിവില്‍. തെരുവില്‍ ഇറങ്ങി രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ എല്ലാം സ്ത്രീ സംരക്ഷണത്തെക്കുറിച്ചായിരുന്നു.
സ്ത്രീകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വരുന്ന ക്രൂര പീഡനങ്ങളെക്കുറിച്ചായിരുന്നു. നടനും എം.എല്‍.എയുമായ മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു രാഹുല്‍ പറഞ്ഞതിങ്ങനെ..
''സ്വന്തം കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സ്വന്തം ജീവിത പങ്കാളിയുടെ അടിവയറ്റില്‍ ചവിട്ടുന്നവന്‍, അവന്‍ ഈ നാട്ടിലെ ഘടോര ഹൃദയനേക്കാള്‍ വലിയ ക്രൂരനാണെന്നതില്‍ വലിയ തര്‍ക്കമെന്നും വേണ്ട. ഒന്നാലോചിച്ചു നേക്കിയേ, നിങ്ങളുടെ എം.എല്‍.എ, അയാളെ കാണാനില്ല. ഒളിച്ചുകളിക്കുകയാണ്.
ജനങ്ങള്‍ തെരഞ്ഞെടുത്തു കൊടുത്ത എം.എല്‍.എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ പലവേഷത്തില്‍ അയാള്‍ ഇങ്ങനെ കറങ്ങി നടക്കുകയാണ്. ആരോപണങ്ങളുടെ ശരശയ്യയില്‍ ബഹുമാന്യനായ എം.എല്‍.എ കിടക്കുന്നു.
എം. മുകേഷ് എന്നു പറയുന്ന നടന്‍ എന്തു കാണിച്ചു എന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അത് നിയമത്തിന് വിടുന്നു. പക്ഷേ, ഈ നാട്ടിലെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നു ശമ്പളം വാങ്ങുന്ന ഒരു ജനപ്രതിനിധിയെന്ന നിലയില്‍ നിങ്ങള്‍ ഈ നാടിന്റെ പൊതു സമൂഹത്തോട് ഓഡിറ്റബിളാണെന്നു ബോധ്യപ്പെടുത്തുവാനാണു ഞങ്ങള്‍ ഈ സമരവുമായി മുന്നോട്ടു വന്നിരിക്കുന്നത്.''
പ്രസംഗം ഒക്കെ കെങ്കേമം.. പക്ഷേ, ജീവിതത്തില്‍ അതു നടപ്പാക്കുക എന്നത് ഏറെ പ്രയാസകരമാണ് എന്നു തെളിയിക്കുന്നാണു രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.
നിങ്ങള്‍ ഒരു വിരല്‍ മുന്നിലേക്കു ചൂണ്ടിയാല്‍ ബാക്കി നാലു വിരലും തനിക്കു നേര്‍ക്കു തന്നെയായിരിക്കുമെന്നതു രാഹുല്‍ മറന്നു. ഇന്നു മുകേഷിനെതിരെ ഉയര്‍ന്ന ആരോപണളേക്കാള്‍ എത്രയോ വലിയ കുറ്റമാണു രാഹുല്‍ ചെയ്തിരിക്കുന്നതെന്നതു പൊതു സമൂഹത്തിനു മുന്നില്‍ നില്‍ക്കുകയാണ്.
നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തി, മര്‍ദിച്ചു, വിവാഹ വാഗ്ദനാം നല്‍കി പീഡിപ്പിച്ചു. ആരോപണം ഉന്നയിച്ച യുവതിയെ തന്റെ അധികാര സ്വാധീനങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചു രാഹുല്‍ സൈബറിടത്തും അല്ലാതെയും അപമാനിച്ചു തന്റെ ഇമേജ് സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
നിയമത്തിന് മുന്നിലേക്കു വാതെ ഈ നാട്ടിലെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നു ശമ്പളം വാങ്ങുന്ന ഒരു ജനപ്രതിനിധിയെന്ന നിലയില്‍ നിങ്ങള്‍ ഈ നാടിന്റെ പൊതു സമൂഹത്തോട് ഓഡിറ്റബിളാണെന്നു ബോധ്യപ്പെടുത്തുവാന്‍ രാഹുല്‍ തയാറല്ല.
ചുവന്ന കാറില്‍ മാറി കയറിയും ഒളിവിലിരുന്ന് രാഹുല്‍ പോലീസിനെ ചുറ്റിക്കുകയാണ്. താന്‍ പ്രസംഗിച്ചതിന്റെ ഒരംശം പോലും രാഹുല്‍ പ്രവര്‍ത്തിയില്‍ കാട്ടുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us