/sathyam/media/media_files/2025/08/23/rahul-mankootathil-2025-08-23-18-55-36.jpg)
തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം ഒരു കാലത്തും ധിക്കരിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ നല്‍കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ പരിസരം വേണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സസ്പെന്‍ഷന്‍ കാലയളവില്‍ എങ്ങനെ പെരുമാറേണ്ടതെന്ന ബോധ്യം തനിക്കുണ്ട്.
പ്രതിപക്ഷ നേതാവിനെ ധിക്കരിച്ചു എന്ന് പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. പാര്‍ട്ടി തീരുമാനം ഒരു കാലത്തും ധിക്കരിച്ചിട്ടില്ല. ഒരു നേതാക്കളെയും കണ്ടിട്ടില്ല. ഒരു നേതാക്കളും തന്നോട് ഒന്നും പറഞ്ഞിട്ടുമില്ല. ആരോപണം വന്ന് തൊട്ടടുത്ത ദിവസം തന്നെ പത്രക്കാരെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കുന്നു.
അന്വേഷണം നടത്തുന്നത് സര്‍ക്കാരിന് വിശ്വാസമുള്ള ഏജന്‍സിയാണ് അത് നടക്കട്ടെ. അതില്‍ നിന്നും തനിക്ക് ഒരു ആനുകൂല്യവും കിട്ടില്ല. എന്നെ കൊന്ന് തിന്നാന്‍ നോക്കിയിരിക്കുന്ന സര്‍ക്കാര്‍ അവര്‍ വിശ്വാസമുള്ള ഏജന്‍സിയെ വെച്ചാണ് അന്വേഷണം നടത്തുന്നത്. അതിന്റെ ഒരോ ഘട്ടങ്ങളിലും പിന്നീട് പ്രതികരിക്കാം.
അന്വേഷണ സംഘത്തിന്റെ സാങ്കേതികത്വത്തിലേക്ക് കടക്കുന്നില്ല. ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ ക്യാമ്പെയിനുമായി ചെറുപ്പക്കാര്‍ മുതല്‍ എല്ലാവരും പങ്കെടുക്കുന്നു. പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഏറ്റവും വലിയ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.
സര്‍ക്കാരിനെതിരായ സമരങ്ങളുമായി മുന്നോട്ട് പേകാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും രാഹുല്‍ വ്യക്തമാക്കി. ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുന്ന പുറത്ത് വന്ന ഓഡിയോ രാഹുലിന്റേതാണോ എന്ന ചോദ്യത്തിന് അന്വേഷണത്തിന്റെ പരിധിയിലിക്കുന്ന കാര്യങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.