/sathyam/media/media_files/2025/11/27/rahul-mankoottathil-4-2025-11-27-19-35-37.jpg)
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എ യുവതിയെ നിര്‍ബന്ധിച്ച് അശാസ്ത്രീയ ഗര്‍ഭഛിദ്രം നടത്തിച്ചത് നാലാം മാസം. മരണം പോലും സംഭവിക്കാന്‍ സാധ്യതയുള്ള രണ്ട് മരുന്നുകള്‍ നാലാം മാസത്തില്‍ കഴിച്ചാണ് യുവതി ഗര്‍ഭഛിദ്രം നടത്തിയത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഗുളിക പെണ്‍കുട്ടിക്ക് എത്തിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഗര്‍ഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നാലാം മാസത്തിലെ അശാസ്ത്രീയ ഗര്‍ഭഛിദ്രം ജീവനെടുക്കാന്‍ പോലും പോന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
വൈദ്യനിര്‍ദേശമില്ലാതെയാണ് അബോര്‍ഷന്‍ ഗുളിക കഴിക്കുന്നത് ഗുരതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. യുവതിയെ ഗര്‍ഭിണിയാക്കാമെന്നും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗുളിക എത്തിച്ചു നല്‍കി അബോര്‍ഷന്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്നതും അത് വീഡിയോ കോളില്‍ കാണുന്നതുമെല്ലാം ഒരു സാധാരണയാള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അല്ല. സൈക്കോപാത്ത് മനോഭാവത്തിന്റെ തെളിവുകളാണിതെന്നും വിദഗ്ധര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ സെപ്റ്റംബറില്‍ ക്രൈംബ്രാഞ്ച് സംഘം എടുത്തിരുന്നു. അന്നു പരാതിയുമായി മുന്നോട്ടു വരാന്‍ പെണ്‍കുട്ടി തയാറായില്ല. ഒടുവില്‍ സഹികെട്ടാണ് യുവതി പരാതി നല്‍കിയത്.
അശാസ്ത്രീയരീതിയില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് സഹായംനല്‍കിയതിന് അതീജിവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തിനെയും പ്രതിചേര്‍ത്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാവും അടൂര്‍ സ്വദേശി ജോബി ജോസഫാണ് രണ്ടാംപ്രതി. ഇയാളും മാങ്കൂട്ടത്തിലിന് സമാനമായി ഒളിവിലാണ്.
ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക മാങ്കൂട്ടത്തിലിന്റെ നിര്‍ദേശം അനുസരിച്ച് ജോബി ജോസഫാണ് എത്തിച്ചുനല്‍കിയതെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു.
കുഞ്ഞ് ഉണ്ടായാല്‍ തന്റെ രാഷ്ട്രീയഭാവി പ്രതിസന്ധിയിലാകുമെന്നാണ് മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്.
എന്നാല്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ മാങ്കൂട്ടത്തില്‍ പ്രേരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും മുന്‍പ് പുറത്തുവന്നിരുന്നു.
'നീ ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കൂ, നമ്മുടെ കുഞ്ഞിനെ വേണം' എന്നുമായിരുന്നു മാങ്കൂട്ടത്തിലിന്റെ സന്ദേശം. പിന്നീട് ഗര്‍ഭധാരണത്തിന് ശേഷമാണ് അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് പെണ്‍കുട്ടിയെ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചത്.
സമ്മതമല്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം മാങ്കൂട്ടത്തില്‍ അസഭ്യം വിളിച്ചു.
കുഞ്ഞ് വേണമെന്നുള്ളത് ആരുടെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോള്‍ എന്തിനാണ് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതെന്നും പെണ്‍കുട്ടി മാങ്കൂട്ടത്തിലിനോട് ചോദിക്കുന്ന ശബ്ദരേഖയും പുറത്തുവന്നതാണ്.
ഗര്‍ഭഛിദ്രത്തിന് താല്‍പര്യമില്ലായിരുന്നെന്നും മാങ്കൂട്ടത്തിലിന്റെ ഭീഷണിയെതുടര്‍ന്നാണ് സമ്മതിച്ചതെന്നും മൊഴിയിലുണ്ട്. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.
20 പേജ് വരുന്ന മൊഴിയാണ് റൂറല്‍ എസ്പിക്ക് പെണ്‍കുട്ടി നല്‍കിയത്. അഞ്ചരമണിക്കൂറിലേറെ മൊഴിയെടുക്കല്‍ നീണ്ടു.
അതിജീവിതയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്.
പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us