രാഹുല്‍ മാങ്കൂട്ടത്തില്‍എംഎല്‍എ വിചാരിച്ചാല്‍ കുറഞ്ഞത് 10 കോണ്‍ഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. കെപിസിസി പ്രസിഡന്റിന് പരാതി അയച്ച് കോണ്‍ഗ്രസ് വൈറ്റില ബ്ലോക്ക് സെക്രട്ടറി

വിഷയത്തില്‍ നേതൃത്വത്തെ പിന്തുണച്ച് കുറിപ്പ് ഇടുമ്പോള്‍ ആര്‍ക്കാണ് വിഷമമുണ്ടാകുന്നതെന്ന് കെപിസിസി അന്വേഷിക്കണമെന്നും ജെയിന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

New Update
rahul mankoottathil

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി കോണ്‍ഗ്രസ് വൈറ്റില ബ്ലോക്ക് സെക്രട്ടറി പി വി ജെയിന്‍. 


Advertisment

മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് ഇട്ടതോടെ രാഹുല്‍ വിചാരിച്ചാല്‍ കുറഞ്ഞത് 10 കോണ്‍ഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.


പിന്നാലെ തന്നെ ഡിജിറ്റല്‍ മീഡിയയുടെ ജില്ലാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതായും പരാതിയില്‍ ആരോപിക്കുന്നു. വിഷയത്തില്‍ നേതൃത്വത്തെ പിന്തുണച്ച് കുറിപ്പ് ഇടുമ്പോള്‍ ആര്‍ക്കാണ് വിഷമമുണ്ടാകുന്നതെന്ന് കെപിസിസി അന്വേഷിക്കണമെന്നും ജെയിന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Advertisment