ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. പാലക്കാട്ടെ രാഹുലിന്റെ സന്ദർശനം വിവാദത്തിൽ. പ്രതിഷേധിക്കുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും, സുരക്ഷ വർധിപ്പിച്ച് പോലീസ്

New Update
Rahul_Pkd240925

പാ​ല​ക്കാ​ട്: ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സേ​വ്യ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മ​രി​ച്ചി​രു​ന്നു. അ​വ​രെ കാ​ണാ​നായി രാ​ഹു​ൽ പാ​ല​ക്കാ​ട് എ​ത്തി​.

Advertisment

രാ​വി​ലെ മ​ര​ണ​വീ​ട്ടി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം സ​മീ​പ​ത്തെ ക​ട​ക​ളി​ലും മ​റ്റു​മെ​ത്തി എ​ല്ലാ​വ​രേ​യും ക​ണ്ട് പ​രി​ച​യം പു​തു​ക്കി. ഹ​സ്ത​ദാ​നം ചെ​യ്തും കെ​ട്ടി​പ്പി​ടി​ച്ചും രാ​ഹു​ൽ സ​ജീ​വ​മാ​യി.


മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യ​ങ്ങ​ളു​മാ​യി എ​ത്തി​യ​പ്പോ​ൾ ഞാ​ൻ മാ​ധ്യ​മ​ങ്ങ​ളെ സ്ഥി​ര​മാ​യി കാ​ണാ​റു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി.


അ​തേ​സ​മ​യം, എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ന് പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. രാ​ഹു​ലി​നെ എം​എ​ൽ​എ ഓ​ഫീ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ ത​ട​യു​മെ​ന്നും ബി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്ഐ പ​റ​ഞ്ഞു.

ജ​ന​കീ​യ പ്ര​തി​ഷേ​ധ​മാ​ണ് ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ക​യെ​ന്നും പാ​ല​ക്കാ​ട്ടെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​ഹു​ലി​നെ ത​ട​ഞ്ഞാ​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​ള​രെ ക​രു​ത​ലോ​ടെ മാ​ത്ര​മേ പ്ര​തി​ഷേ​ധം ന​ട​ത്തൂ​വെ​ന്നും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Advertisment