പാ​ല​ക്കാ​ട് റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ട​ഞ്ഞ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും എംഎൽഎയെ മാറ്റി. സ്ഥലത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ

New Update
dyfi13-10-25

പാ​ല​ക്കാ​ട്: എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പി​രാ​യി​രി​യി​ൽ നി​ർ​മി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ.

Advertisment

എംഎൽഎയെ ത​ട​ഞ്ഞ​ത് സ്ഥലത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി വ​രു​ന്ന​തി​നി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു. വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം പാ​ല​ക്കാ​ട്ടെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ഇ​തു​വ​രെ ര​ഹ​സ്യ​മാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഇ​ന്ന് ആ​ദ്യ​മാ​യാ​ണ് ഉ​ദ്ഘാ​ട​നം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നി​രു​ന്ന​ത്.

Advertisment