/sathyam/media/media_files/2025/11/28/rahul-mankoottathil-5-2025-11-28-15-44-04.jpg)
തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതോടെ
ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി കേരള പോലീസ്.
രാഹുല്‍ ഒളിച്ചത് തമിഴ്‌നാട് - കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലാണെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്.
ഒളിയിടത്തിൽ നിന്നും കേരളാ പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു. കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ഇവിടേക്ക് എത്തിയത്. ബഗലൂരില്‍ നിന്ന് കാര്‍ണാടകയിലേക്ക് കടക്കാന്‍ പത്ത് മിനിറ്റ് മാത്രം ദൂരം മാത്രമാണുള്ളത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഹൊസൂരിന് സമീപമുളള ഈ സ്ഥലത്ത് പോലീസ് എത്തിയത് ബാഗലൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ വരെ ഉണ്ടായിരുന്നു.
രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തി. കാറിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്.
ബഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ എന്നും കണ്ടെത്തിയിട്ടുണ്ട്.
യുവതി മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പരാതി നൽകിയതോടെയാണ് രാഹുൽ ഒളിവിൽപ്പോയത്.മാങ്കൂട്ടത്തിൽ സംസ്ഥാനമോ രാജ്യം പോലും വിട്ടുപോകാനോ ശ്രമിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
ഗർഭഛിദ്ര ഗുളികകൾ വാങ്ങിയ ഇടനിലക്കാരനെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, മാങ്കൂട്ടത്തിലിന്റെ സുഹൃത്തും അടൂരിലെ വ്യവസായിയുമായ ജോബി ജോസഫിനെയും പോലീസ് കൂട്ടുപ്രതിയാക്കിയിട്ടുണ്ട്. എംഎൽഎയ്ക്കും സുഹൃത്തിനുമായി അന്വേഷണം ആരംഭിച്ചതായി പോലീസ്
പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/27/rahul-mankoottathil-4-2025-11-27-19-35-37.jpg)
ബലാത്സംഗം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 89 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്.
2025 മാർച്ച് മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ആക്രമണത്തിന് ശേഷം എംഎൽഎ തന്റെ നഗ്നചിത്രങ്ങൾ പകർത്തിയതായും എഫ്‌ഐആറിൽ പറയുന്നു. ഗർഭിണിയായ ശേഷം, പാലക്കാട്ടെ ഒരു ഫ്ലാറ്റിൽ വെച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു.
തുടർന്ന് എംഎൽഎയുടെ സുഹൃത്ത് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഗർഭഛിദ്ര ഗുളികകൾ നൽകി നിർബന്ധിച്ച് കഴിപ്പിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽപ്പറയുന്നുണ്ട്. രാഹുലിൻ്റെ ജാമ്യപേക്ഷ നാളെ കോടതി പരിഗണിക്കാനി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us