/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
കോട്ടയം: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ വീണ്ടും പരാതി ഉയര്‍ന്നു വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എത്ര പരാതികള്‍ ഉണ്ടെന്ന ചോദ്യമാണ് ഉയരുന്നത്.
ഓരോ പരാതികളിലും രാഹുല്‍ ഒരു ഹാബിച്വല്‍ ഒഫണ്ടറാണെന്നു തെളിയിക്കുന്നതാണ്. ആദ്യം പുറത്തു വന്ന ഓഡിയോ സ്‌ക്രീന്‍ ഷോട്ടുകളുടെ പശ്ചാതലത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ആദ്യ ഘട്ടത്തില്‍ 13 പരാതികള്‍ ലഭിച്ചിരുന്നു. ഭൂരിഭാഗം പരാതികളും മൂന്നാം കക്ഷികളുടേതെന്നായിരുന്നു റിപ്പോര്‍ട്ട്. പരാതികളില്‍ ഭൂരിഭാഗവും ഇ മെയില്‍ വഴിയാണു പോലീസിനു മുന്നിലെത്തിയത്.
ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണു നേരിട്ടു സമര്‍പ്പിക്കപ്പട്ടത്. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണു മിക്ക പരാതികളും സമര്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇര നേരിട്ടു പരാതി നല്‍കാന്‍ തയാറായില്ല.
തുടര്‍ന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം മാത്രമായി രാഹുലിനെതിരെ പരാതികള്‍ നിലനിന്നു. ഇതോടെ രാഹുല്‍ പൊതു ഇടത്തു വീണ്ടും സജീവമാകാന്‍ തുടങ്ങി. തുടര്‍ന്നാണു ഇരകളില്‍ ഒരു യുവതി മുഖ്യമന്ത്രിക്കു പാരതി നല്‍കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്നു നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെയാണു യുവതി പരാതി നല്‍കിയത്.
മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് അതിജീവിത രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു എന്ന് എസ.ഐ.ടി കണ്ടെത്തിയത്. ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്നു കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം.
ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്നു യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
രാഹുലിന്റെ നിര്‍ദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നല്‍കിയ ഗുളിക കഴിച്ചെന്നാണു യുവതിയുടെ മൊഴി.
ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്തും മുന്‍പാണു വീണ്ടും ഒരു പരാതി കൂടി വരുന്നത്. ഇക്കുറി പരാതി നല്‍കിയത് എ.ഐ.സി.സിക്കും കെ.പി.സി.സി. അധ്യക്ഷനുമാമെന്നുമാത്രം.
നേരത്തെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികള്‍ എ.ഐ.സി.സിക്കു ലഭിച്ചിരുന്നുവെന്നാണു വിവരം. എന്നാല്‍, എത്ര പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കു ലഭിച്ചു എന്നതില്‍ വ്യക്തതയില്ല.
പുതിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണു ബംഗളൂരു സ്വദേശിയുടെ വെളിപ്പെടുത്തല്‍. രാഹുല്‍ വിവാഹ ആലോചനയുമായി ബംഗളുരുവിലെത്തിയതായും തുടര്‍ന്നു കേരളത്തിലെത്തിയപ്പോഴാണു പീഡനത്തിനിരയായതെന്നും യുവതി പറയുന്നു.
കാറില്‍ കയറ്റി റിസോര്‍ട്ടു പോലെയുള്ള ഒരു സ്ഥലത്തേക്കു കൊണ്ടു പോയി. രാഹുലിന്റെ സുഹൃത്തു ഫെനി നൈനാന്‍ ആണു കാര്‍ ഓടിച്ചിരുന്നത്.
റിസോര്‍ട്ടിലെത്തി മുറിയില്‍ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ശരീരമാകെ മുറിവേല്‍പ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത്. ശാരീരികമായും മാനസികമായും തളര്‍ന്നു.
ആക്രമണം നടത്തിയതിനു ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയതിനു ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ എന്നാണു പറഞ്ഞത്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല.
താന്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന ആശങ്കയുണ്ട്. രാഹുലിനെയും ഒപ്പമുള്ളവരെയും ഭയമാണ്. സൈബര്‍ ആക്രമണം ഭയന്നാണു പോലീസില്‍ പരാതിപ്പെടാത്തത്. തന്നെപ്പോലെ ഒരുപാട് പെണ്‍കുട്ടികളെ രാഹുല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടാണു കോണ്‍ഗ്രസ് നേതൃത്വത്തിനു പരാതി നല്‍കുന്നത്. ഉചിതമായ നടപടി എടുക്കണമെന്നും നേതാക്കള്‍ക്കു നല്‍കിയ യുവതിയുടെ പരാതിയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us