/sathyam/media/media_files/2025/11/28/rahul-mankoottathil-5-2025-11-28-15-44-04.jpg)
കോട്ടയം: എം.എൽ.എയായി ഒരു വർഷം, രാഹുൽ മാങ്കൂട്ടത്തിൽ ബംഗളൂരുവിൽ സൃഷ്ടിച്ചെടുത്തത് വൻ ബന്ധങ്ങൾ. റിയൽ എസ്റ്റേറ്റ് ഇടപാടുകാർക്കിടയിൽ വരെ രാഹുലിന് വലിയ സ്വാധീനം ഉണ്ടെന്നു തെളിയിക്കുന്നതാണ് ഒളിവിൽ കഴിയാൻ രാഹുലിന് ഇവരിൽ നിന്നെല്ലാം സഹായം ലഭിച്ചു എന്ന വിവരം.
അതിജീവിതയെ നിർബന്ധിച്ചു ഗർഭഛിദ്രം ചെയ്യിക്കാൻ രാഹുൽ ബംഗളൂരുവിൽ നിന്നാണ് മരുന്ന് എത്തിച്ചത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് രാഹുൽ മരുന്ന് സംഘടിപ്പിച്ചു നൽകിയത്. രാഹുലിന്റെ സുഹൃത്ത് ബെംഗളൂരുവില്‍ നിന്നാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത്. ഇയാളെയും പോലിസ് പ്രതി ചേർത്തിട്ടുണ്ട്.
രാഹുലിനെതിരെ ഉയർന്ന രണ്ടാമത്തെ പരാതിയിൽ നടന്ന സംഭവങ്ങളും ബംഗളൂരു കേന്ദ്രീകരിച്ചാണു നടന്നത്. തിരക്കുള്ള സമയങ്ങളിൽ പോലും രാഹുൽ ബംഗളൂരുവിലേക്ക് മുങ്ങുന്നത് പതിവായിരുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തകരും പറയുന്നത്. രാഹുലിന് അവിടെ വലിയ ബന്ധങ്ങൾ ഉണ്ടെന്നും പ്രവർത്തകർ പറയുന്നു.
രാഹുൽ രക്ഷപെടുന്നതും ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ്. ഓരോ പോയിൻ്റിലും കാറും മൊബൈൽ ഫോണും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ രക്ഷപെടുന്നത്.
രാഹുലിന് അവിടുത്തെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. രാഹുലിനെ കേന്ദ്രത്തിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഇയാളുടെ ദൌത്യം എന്നാണ് പുറത്തുവരുന്ന വിവരം.
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ എട്ടാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനായി വയനാട്ടിലും ജാഗ്രത. കർണാടക വയനാട് അതിർത്തിയിൽ രാഹുൽ എത്തിയെന്ന വിവരത്തെ തുടർന്നാണ് നീക്കം. രാഹുൽ ജില്ലയിലെ കോടതിയിൽ ഹാജരാകുമെന്ന് പ്രചരിച്ചതിന് തുടർന്ന് അവിടെയും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us