/sathyam/media/media_files/2025/11/28/rahul-mankoottathil-7-2025-11-28-19-45-37.jpg)
കോട്ടയം: ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകി അടുത്തു. ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്നു പറഞ്ഞു വിളിച്ചു വരുത്തി പീഡിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ കേസിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിൽ ഉള്ളത് ഗുരുതര വിവരങ്ങൾ.
2023ലാണ് ബലാത്സംഗ കേസിൽ പോലീസ് രജിസ്റ്റര്‍ ചെയ്തത്. മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ച് ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്.ഐ.ആര്‍. പ്രതി പട്ടികയിൽ രാഹുൽ മാത്രമാണുള്ളത്.
ഫെന്നി നൈനൻ ഓടിച്ച കാറിൽ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും എഫ്. ഐ.ആറിലുണ്ട്. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി അവധിക്ക് യുവതി നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ലഭിച്ച കേരളത്തിന് പുറത്ത് കഴിയുന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലെ എഫ്ഐആര്‍ വിവരങ്ങളാണ് പുറത്തുവന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പരാതി പൊലീസിന് കൈമാറിയിരുന്നു.
ഇന്നലെയാണ് ഈ പരാതിയിൽ രാഹുലിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവത്തിൽ യുവതിയുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. യുവതി പരാതിയിൽ പറഞ്ഞ കാര്യങ്ങളടക്കം ഇതിനോടകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
തുടര്‍ന്നാണ് കേസെടുക്കാൻ തീരുമാനിച്ചത്. പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നനാൽ മുൻകൂര്‍ ജാമ്യം ലഭിക്കുന്നതിലടക്കം രാഹുലിന് കുരുക്കാകും. ബലാത്സംഗ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് ആണ് രണ്ടാമത്തെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഡിവൈ.എസ്‍.പി സജീവനാണ് അന്വേഷണ ചുമതല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us