New Update
/sathyam/media/media_files/2025/12/02/rahul-mankoottathil-8-2025-12-02-17-07-45.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. അറിയിച്ചു. ഉയര്‍ന്നുവന്ന പരാതികളെയും രജിസ്റ്റര്‍ ചെയ്ത കേസുകളെയും തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Advertisment
ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളി.
രണ്ട് ദിവസമാണ് ജാമ്യാപേക്ഷയിന്മേലുള്ള വാദം നടന്നത്. വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us