വെളുപ്പിക്കാൻ കോടികൾ. യുവതിയുടെ പരാതിയുടെ പിന്നാലെ രാഹുൽ മാങ്കൂട്ടത്തെ വെളുപ്പിക്കാൻ പി. ആർ ഏജൻസിയെ ഇറക്കി വി എസ് ഗ്രൂപ്പ്. ഒരു കോടി രൂപയിറക്കിയത് വിവിധ ആവശ്യങ്ങൾക്ക്. പലർക്കുമെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കും പണമിറക്കി. കോൺഗ്രസിലെ ഡി- കമ്പനിയായി വി- എസ് ഗ്രൂപ്പ്

New Update
rahul mankoottathil-5

തിരുവനന്തപുരം: ബലാൽസംഗ  കേസിൽ പ്രതിചേർക്കപ്പെട്ടതോടെ രാഹുൽ മാങ്കൂട്ടത്തെ വെളുപ്പിച്ചെടുക്കാൻ കോടികൾ വാരിയെറിഞ്ഞി പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും നേതൃത്വം നൽകുന്ന വി.എസ് ഗ്രൂപ്പ് രംഗത്ത്.

Advertisment

വിഷയത്തിൽ രാഹുൽ നിരപരാധിയെന്ന് വരുത്തി തീർക്കുന്ന തരത്തിൽ പ്രചാരണം നടത്താണ് കോടികൾ പൊടിക്കുന്നത്. ഇതിനായി ഒരു പി.ആർ ഏജൻസിയെ വി.എസ് ഗ്രൂപ്പ് നിയോഗിച്ചെന്നും പറയപ്പെടുന്നു.


സോഷ്യൽ മീഡിയയിലും വാർത്താ മാദ്ധ്യമങ്ങളിലും ഒരേപോലെ സ്ത്രീ പീഡന ആരോപണം മറച്ച് വെള്ള പൂശൽ പ്രക്രിയയും ആരംഭിച്ചിരുന്നു.


നിലവിൽ ഒരു കോടി രൂപ വരെ ചിലവഴിച്ചുവെന്നാണ് സൂചനകൾ ഉള്ളത്. പരാതി നൽകിയ അതിജീവിതയെ അപഹസിക്കാനുള്ള തന്ത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പി.ആർ ഏജൻസിയുടെ ഉപദേശപ്രകാരമാണ് അതിജീവിതയുടെ ചിത്രം പുറത്ത് പ്രചരിപ്പിച്ചതെന്നും പറയപ്പെടുന്നു.

പരാതിയുമായി ആരെങ്കിലും രംഗത്ത് വന്നാൽ അവരെ സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് അക്രമിക്കുന്നതിനൊപ്പം രാഹുലിനെ നിരപരാധിയായി ചിത്രീകരിക്കുന്നതും പി.ആർ തന്ത്രത്തിൻ്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. 


രാഹുലിനെതിരെ പീഡന ആരോപണം ഉയർന്നതോടെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും  പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.


എന്നാൽ പിന്നീട് സിനിമാ താരങ്ങളെയടക്കം പാലക്കാട്ടെത്തിച്ച് പല പരിപാടികളിലും അവർക്കൊപ്പം പങ്കെടുത്തതിന് പിന്നിലും പി.ആർ ഏജൻസിയുടെ കൈകൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. 

രാഹുലിനെയും വി.എസ് ഗ്രൂപ്പിനെയും എതിർക്കുന്നവരെ സൈബർ ഇടങ്ങളിൽ ആക്രമണങ്ങൾക്ക് വിധേയമാക്കുകയും അവരെ വ്യക്തിഹത്യ നടത്തി മാനസികമായി തകർക്കുകയും ചെയ്യുന്നതിന് പിന്നിലും വി.എസ് ഗ്രൂപ്പിലെ രണ്ട് നേതാക്കളുടെ അറിവോടെയാണെന്നും പറയപ്പെടുന്നു.

രാഹുലിനെതിരെ നിലപാട് എടുത്ത പ്രതിപക്ഷ നേതാവടക്കമുള്ളവരെ സൈബർ ആക്രമണത്തിലൂടെ ഒറ്റപ്പെടുത്തിയ വി.എസ് ഗ്രൂപ്പ് പാർട്ടയിലെ ഡി-കമ്പനി എന്നാണ് അറിയപ്പെടുന്നത്.

Advertisment