/sathyam/media/media_files/2025/11/28/rahul-mankoottathil-7-2025-11-28-19-45-37.jpg)
കോട്ടയം: ഒരു വർഷം മുമ്പ് ഡിസംബർ നാലിന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു എം.എൽ.എയായി.
മറ്റൊരു ഡിസംബർ നാലിന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തേക്ക്.
രാഹുൽ മാങ്കൂട്ടത്തില്‍ എം.എൽ.എയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തായ ദിവസം കാലത്തിൻ്റെ കാവ്യനീതിയെന്നു തന്നെ പറയാം. ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് നടപടി.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് രാഹുലിനെ പുറത്താക്കിയ വിവരം അറിയിച്ചത്. പാലക്കാട് എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ ചെയ്തത്.
പാളയം യുദ്ധസ്മാരകത്തില്‍ നിന്ന് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം വൻ ജാഥയായാണ് രാഹുൽ നിയമസഭാ മന്ദിരത്തിലെത്തിയത്.
/filters:format(webp)/sathyam/media/media_files/2025/11/28/rahul-mankoottathil-6-2025-11-28-15-53-06.jpg)
പാലക്കാടന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച എം.പിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനുമെല്ലാം ചേര്‍ന്നാണ് രാഹുലിനെ വരവേറ്റത്. സത്യപ്രതിജ്ഞാ വാചകത്തിൽ പറയുന്ന കാര്യങ്ങൾക്ക് ഘടക വിരുദ്ധമായാണ് രാഹുൽ പ്രവർത്തിച്ചത്.
സ്ത്രികളെ ചൂഷണം ചെയ്യുന്ന പ്രവർത്തകൾ രാഹുലിൻ്റെ ഭാഗത്തു നിന്നും ഉണ്ടായി. ലൈംഗികമായി പീഡിപ്പിച്ചു, ഗർഭഛിദ്രം നിർബന്ധിച്ചു നടത്തിച്ചു, സാമൂഹിക മാധ്യങ്ങളിലൂടെ പി.ആർ നടത്തി ഇരകളെ അധിക്ഷേപിച്ചു തുടങ്ങി രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കുറ്റകൃത്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.
കെ.എസ്.യുവെന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഹുൽ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. 2006ൽ പത്തനംതിട്ട കതോലിക്കറ്റ് കോളജിലെ പഠനത്തിനിടെയാണ് കെഎസ്‌യുവിന്റെ ചുവടുപറ്റി രാഹുൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
/filters:format(webp)/sathyam/media/media_files/2025/06/01/DkigyOo7cY5PbEBYPbRZ.jpg)
2009 മുതൽ 2017 വരെ കെഎസ്‌യുവിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി. 2017ൽ കെഎസ്‌യു ജില്ലാ പ്രസിഡന്റായി. 2017-18ൽ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലേക്ക്.
2018ൽ എൻഎസ്‌യുവിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി. 2020ൽ കെപിസിസി അംഗവും സംസ്ഥാന വക്താവുമായി. പാർട്ടിക്കുവേണ്ടി ചാനൽ ചർച്ചകളിലെ നിറസാന്നിധ്യമായി.
എം ജി സർവകലാശാലയിലെ യൂണിയൻ കൗൺസിലറായിരുന്ന രാഹുൽ 2023 നവംബർ 14നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നത്.
2024 നവംബറിലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 18,840 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2024 ഡിസംബർ 4ന് പാലക്കാട് എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.
2025 ഓഗസ്റ്റ് 21ന് ലൈംഗിക പീഡന തെളിവുകൾ പുറത്തുവന്നതോടെ സമ്മർദത്തിന് വഴങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു.
/filters:format(webp)/sathyam/media/media_files/0UbVy7nrpG51pzGKy5I5.jpg)
ഓഗസ്റ്റ് 25ന് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് (ഡിസംബർ 04ന്) രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് രാഹുലിനെ പാർട്ടി പുറത്താക്കുന്നത്.
പാർട്ടി പുറത്താക്കിയതോടെ രാഹുലിന് നിയമസഭാ അംഗത്വം രാജിവെക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാകും ഉചിതമെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us